Skip to main content

മസ്റ്ററിങ് 31 വരെ നീട്ടി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍നിന്നും 2022 ഡിസംബര്‍ 31 വരെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളി പെന്‍ഷന്‍ കുടുംബ സാന്ത്വന പെന്‍ഷന്‍കാര്‍ക്കുള്ള മസ്റ്ററിങ് ആഗസ്റ്റ് 31 വരെ നീട്ടി. മസ്റ്ററിങ് പൂര്‍ത്തിയാക്കിയ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ വിതരണം നടത്തൂ. ആയതിനാല്‍ സമയപരിധിക്കകം മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. മസ്റ്ററിങ് നടത്താത്ത കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല. മസ്റ്ററിങ് പരാജയപ്പെട്ടവര്‍ അക്ഷയകേന്ദ്രത്തില്‍നിന്നും നല്‍കുന്ന മസ്റ്ററിങ് ഫെയില്‍ഡ് എന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.
 

date