Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി: വഞ്ചിപ്പാട്ട് മത്സരം ഇന്ന്

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് (ഓഗസ്റ്റ് 8) രാവിലെ 9ന് ബീയാര്‍ പ്രസാദ് നഗറില്‍ (ആലപ്പുഴ നഗരചത്വരം) മുന്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ സി.കെ. സദാശിവന്‍ അധ്യക്ഷത വഹിക്കും. സബ് കളക്ടര്‍ സൂരജ് ഷാജി പതാക ഉയര്‍ത്തും.

നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. വിനീത, ജോസ് കാവനാട്, പി.കെ. വിജയന്‍, ഡി. സലിംകുമാര്‍, കെ.എ. പ്രമോദ്, എ.വി. മുരളി, എസ്.എം. ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കും. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മുഖ്യാതിഥിയാകും. ചലച്ചിത്ര നടന്‍ രഞ്ജി പണിക്കര്‍ സമ്മാനദാനം നിര്‍വഹിക്കും.
മുന്‍ എം.എല്‍.എ കെ.കെ. ഷാജു, ജോയിക്കുട്ടി ജോസ്, വി.സി. ഫ്രാന്‍സിസ്, ആര്‍.കെ. കുറുപ്പ്, മാത്യൂ ചെറുപറമ്പന്‍, എ.എന്‍. സന്തോഷ്‌കുമാര്‍, എം.വി. ഹല്‍ത്താഫ്, എം.സി. സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date