Skip to main content

മേരി മാട്ടി മേരാ ദേശ് - എന്റെ മണ്ണ് എന്റെ രാജ്യം

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യനാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതൽ 15 വരെ നടത്തുന്ന മേരി മാട്ടി മേരാ ദേശ് - എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിക്ക് ജില്ലയിൽ മുടക്കുഴ, നെല്ലിക്കുഴി, ചിറ്റാട്ടുകര, എടവനക്കാട് ഏഴിക്കര തുടങ്ങിയ പഞ്ചായത്തുകളിൽ തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കുന്നതാണ്. കേന്ദ്രം സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ . സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ . വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രാദേശിക തലത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യസുരക്ഷയ്ക്കായി പ്രവർത്തിച്ചവരെയും പരിപാടിയുടെ ഭാഗമായി ആദരിക്കും.

date