Skip to main content

ജലബജറ്റ് :  രാമനാട്ടുകര നഗരസഭയിൽ ശില്പശാല നടത്തി 

 

നവകേരളം കർമപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ജലബജറ്റ് പ്രവർത്തനത്തിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭാതല ശില്പശാല നടത്തി. ഡെപ്യൂട്ടി ചെയർമാൻ കെ.സുരേഷ്  ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നദീറ പി.ടി അധ്യക്ഷത വഹിച്ചു. 

സി. ഡബ്ല്യൂ. ആർ.ഡി.എം സയന്റിസ്റ്റ് പ്രജിത്ത് വി പദ്ധതി വിശദീകരണവും ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി. പ്രിയ രീതിശാസ്ത്ര  വിശദീകരണവും നടത്തി. മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയർ എ. ഷീജിത്ത് ക്രോഡീകരണം നടത്തി. 

നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം യമുന, വി.എം പുഷ്പ, അബ്ദുൽ ലത്തീഫ്, വാർഡ് കൗൺസിലർ ജയ്സൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മുഹമ്മദലി കല്ലട എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ പി.ഷജിൽ കുമാർ നന്ദിയും പറഞ്ഞു.

കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആസൂത്രണ കമ്മിറ്റി അംഗങ്ങൾ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date