Skip to main content

വായ്പ വിതരണം ഉദ്ഘാടനം ചെയ്തു

 
മുക്കം നഗരസഭയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടുന്ന അയൽകൂട്ടങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച വായ്പ വിതരണം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡയറക്ടർ വി.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച 2.53 കോടി രൂപ നാല് ശതമാനം പലിശ നിരക്കിൽ 33 അയൽകൂട്ട അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റു സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് അനുവദിക്കുക.

ഡെപ്യൂട്ടി ചെയർപേഴ്സൻ ചാന്ദ്നി, സി ഡി എസ് ചെയർപേഴ്സൺ രജിത സി.ടി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി കുഞ്ഞൻ, റുബീന കെ.കെ.അബദുൾ മജീദ്, പ്രജിതാ പ്രദീപ്, ഇ സത്യനാരായണൻ, കൗൺസിലർമാരായ എം മധു, ഗഫൂർ കലൂരുട്ടി, വിശ്വൻ നികുജ്ഞം, അബ്ദുൾ ഗഫൂർ, കെ.ടി ബിനു, മാനേജർ ബിന്ദു, ശ്രീതി സി.ടി എന്നിവർ സംസാരിച്ചു.

date