Skip to main content

കാഴ്ച പരിമിതിയുള്ളവർക്ക് കൈത്താങ്ങാവാൻ ഇരുവള്ളൂർ ഗവ.യുപി സ്കൂൾ

 

കാഴ്ച പരിമിതിയുള്ള ആളുകൾക്ക് കൈത്താങ്ങാവാൻ വേറിട്ട പരിപാടിയുമായി ഇരുവള്ളൂർ ഗവ.യുപി സ്കൂൾ. വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ കാഴ്ച പരിമിതരായ ആളുകൾക്കാണ് വിദ്യാലയം കൈത്താങ്ങാവുന്നത്.

കാഴ്ച പരിമിതിയുള്ളവർക്ക് തടസ്സരഹിതമായ യാത്ര ഉറപ്പുവരുത്താൻ സൗജന്യമായി സ്മാർട്ട് വൈറ്റ് കെയിൻ വിതരണം നടത്തും. തിരക്കുള്ള റോഡുകളിലും മറ്റ് പൊതു ഇടങ്ങളിലും കാഴ്ചപരിമിതി ഉള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്ന റിഫ്ളക്ടർ കുടകളെ പരിചയപ്പെടുത്താനും അവസരമൊരുക്കുകയാണ് വിദ്യാലയം.

450 പേർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടപെടലിലൂടെയാണ് സാമൂഹ്യ പ്രതിബദ്ധത യുള്ള ഇടപെടൽ യഥാർഥ്യമാവുന്നത്. ഗുജറാത്തിലെ സ്വകാര്യസ്ഥാപനമാണ് സൗജന്യമായി ഉപകരണങ്ങൾ വിതരണം ചെയ്യുക.

ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉപകരണങ്ങൾ വിതരണം ചെയ്യും. ബേസർ ബ്ലൈൻഡ്സ് സെർവിങ് ഫ്രണ്ട് എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ച് നടത്തുന്ന പരിപാടി സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യും.

date