Skip to main content

അറിയിപ്പുകൾ

വനിതാ കമ്മീഷൻ സിറ്റിംഗ് 

സംസ്ഥാന വനിതാ കമ്മീഷന്റെ സിറ്റിംഗ് ആഗസ്റ്റ് 23ന്  രാവിലെ പത്ത് മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും
  
ഇന്റർവ്യൂ

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ജീൻ ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം എസ് സി ജീൻ ടെക്നോളജി/ജനിറ്റിക്സ്, എം എസ് സി ബയോടെക്നോളജി/എം എസ് സി എംഎൽടി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 24ന് 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

 

കൂടിക്കാഴ്ച നടത്തുന്നു 

കോഴിക്കോട് ഗവ മാനസികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: എം.ഫിൽ/ പിജിഡിസിപി ഇൻ ക്ലിനിക്കൽ സൈക്കോളജി. ആർസിഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2370494

date