Skip to main content

ഓണം; കോഴിക്കോട് നഗരം നാളെ മുതൽ ദീപാലംകൃതമാകും 

 

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നാളെ  (ആഗസ്റ്റ് 20) മുതൽ സെപ്റ്റംബർ മൂന്ന് വരെ നഗരം ദീപാലംകൃതമാക്കും. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നാളെ വൈകുന്നേരം 6.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാനാഞ്ചിറയിൽ നിർവഹിക്കും. 

ഓണാഘോഷത്തോടനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമാകും.

date