Skip to main content

പഠന പോഷണ യാത്ര 'ഗാന്ധിപഥം തേടി' ആഗസ്റ്റ് 30 ന്

 

കോഴിക്കോട് ജില്ലാപഞ്ചായത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പഠന പോഷണ യാത്ര 'ഗാന്ധിപഥം തേടി' ആഗസ്റ്റ് 30 ന്  ആരംഭിക്കും.  ജില്ലയിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട 82 വിദ്യാർത്ഥികളാണ് യാത്രയിൽ പങ്കെടുക്കുക.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ സമര ജീവിത വഴികളിലൂടെയുള്ള യാത്ര നടക്കുന്നത്.

കോഴിക്കോട് നിന്നുള്ള 110 പേരടങ്ങുന്ന സംഘം ഗാന്ധിജിയുടെ ജന്മസ്ഥലവും, സബർമതിയും സന്ദർശിക്കും. ഇവിടെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കും. ശേഷം ദണ്ഡിയിൽ യാത്ര നടത്തി കടപ്പുറത്ത് ഉപ്പു കുറുക്കും. തിരികെ ഡൽഹിയിൽ എത്തി രാജ്ഘട്ടും ഗാന്ധി മ്യൂസിയവും സന്ദർശിക്കും. പോർബന്തർ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. ബിർള മന്ദിരത്തിൽ ഒരു ദിവസം ഉപവാസം ഇരുന്നുകൊണ്ടാണ് യാത്ര അവസാനിപ്പിക്കുക. സെപ്റ്റംബർ 12 ന് സംഘം തിരിച്ചെത്തും.

date