Skip to main content

അറിയിപ്പുകൾ

അപേക്ഷകൾ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ഡീസൽ/എൽ.പി.ജി. വിൽപ്പനശാലകൾ പ്രവർത്തന നിരതമാക്കുന്നതിനായി പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകാൻ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കേണ്ടതാണ്. സ്വന്തം മേൽ വിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തിയ്യതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ 20 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 7907748177 

   

ഹോസ്റ്റൽ പ്രവേശനം 

എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ /സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ, സർക്കാർ /സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ പോസ്റ്റ്‌മെട്രിക് കോഴ്സുകൾക്ക് മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ.ബി.സി / ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേയ്ക്ക് പ്രവേശനം നേടുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കണം. ഇത് സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :  0484 –2983130 

  

താൽക്കാലിക നഴ്സ് നിയമനം

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലെ നഴ്സ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 780 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 21,060 രൂപ )  ദിവസവവേതന അടിസ്ഥാനത്തിലാണ് നിയമനം. ജി എൻ എം പാസായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പരിചയ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 26ന് രാവിലെ 10.30ന് ഇൻറർവ്യൂവിനായി ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  0495 2460724

date