Skip to main content

അതിദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു 

 

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. 

ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീധരൻ മലയിൽ, കാഞ്ചന രാജൻ, റീന പ്രകാശ്, ഒ.എം ശശീന്ദ്രൻ, ടി.കെ റീന, ഹയറുന്നിസ റഹീം, സുബൈദ തോട്ടത്തിൽ, സിഡിഎസ് വൈസ് ചെയർമാൻ ദീപാജ്ഞലി തുടങ്ങിയവർ പങ്കെടുത്തു.

date