Skip to main content

ആകാശവാണി കവിയരങ്ങ് ഇന്ന് (20)

ഓണത്തോട് അനുബന്ധിച്ച് ആകാശവാണി ദേവികുളം നിലയത്തിന്റെയും ആനച്ചാല്‍ സംസ്‌കാര ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ഇന്ന് കവിയരങ്ങ് നടത്തും. ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 10.30 മുതല്‍ ആനച്ചാല്‍ പഞ്ചായത്ത് ഹാളിലാണ് പരിപാടി. കവിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിജി കെ. ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വിനു സ്‌കറിയ അധ്യക്ഷനാവും. ആന്റണി മുനിയറ, ജിജി കെ. ഫിലിപ്പ്, ഷേര്‍ലി മണലില്‍, പ്രിന്‍സ് ഓവേലില്‍, മിനി മീനാക്ഷി, അനുകുമാര്‍ തൊടുപുഴ, റോബിന്‍ എഴുത്തുപുര, അഡ്വ. വി.എസ്. ദീപു, ഇന്‍സാര്‍  ബീഗം, കെ.ടി. രാജീവ്, നിര്‍മല ബാലകൃഷ്ണന്‍, എന്‍. വിജയമോഹനന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. കവിതകളെ അവലോകനം ചെയ്ത് ജോസ് കോനാട്ട് സംസാരിക്കും.

date