Skip to main content

നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ക്കെതിരെ കര്‍ശന നടപടി

നിയമവിരുദ്ധ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഫിഷറീസ് വകുപ്പ്. കരവലി, നികത്തിവലി, ലൈറ്റ് ഫിഷിങ്, ജൂവനൈല്‍ ഫിഷിങ് തുടങ്ങിയവയില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് അനുമതിയില്ല. ഫിഷറീസ് അവയര്‍നെസ് സെന്ററില്‍ ബോട്ടുടമകളുമായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കെ എം എഫ് ആര്‍ ആക്റ്റ് പ്രകാരമുള്ള നടപടികളുണ്ടാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date