Skip to main content

ആലപ്പുഴ സിവിൽ സ്‌റ്റേഷനിൽ സ്വാപ് ഷോപ്പ് ആരംഭിക്കുന്നു

ആലപ്പുഴ: ജില്ലയെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല പഞ്ചായത്തിന്റേയും ജില്ല ഭരണകൂടത്തിന്റേയും നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സ്വാപ് ഷോപ്പ് ആരംഭിക്കുന്നു. 22ന് രാവിലെ 11.30 മുതൽ സ്വാപ് ഷോപ്പിന്റെ പ്രവർത്തനം ആരംഭിക്കും.
വീടുകളിലെ ഉപയോഗയോഗ്യമായതും തങ്ങൾക്ക് ആവശ്യമില്ലാത്തതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, തുണിത്തരങ്ങൾ, വാഹനങ്ങൾ തുടങ്ങി കളിപ്പാട്ടം വരെയുള്ള പുനരുപയോഗ ഉത്പ്പന്നങ്ങൾ സ്വാപ് ഷോപ്പിൽ സ്വീകരിക്കും. കളക്ടറേറ്റിലേയും ജില്ല പഞ്ചായത്തിലേയും മറ്റ് ജില്ലാതല ഓഫീസുകളിലേയും ജീവനക്കാർക്കും ജനപ്രതിനിധികൾക്കും തങ്ങളുടെ വീടുകളിലെ ഇത്തരം വസ്തുക്കൾ സ്വാപ് ഷോപ്പിൽ നൽകാം. ഇതോടൊപ്പം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ സ്വാപ് മേളകൾ ആരംഭിക്കാനും ജില്ല പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അറിയിച്ചു.

date