Skip to main content

നെടുംകണ്ടം പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ അഞ്ച് ചൊവ്വാഴ്ച, സെപ്റ്റംബര്‍ ഒമ്പത് വ്യാഴാഴ്ച എന്നീ ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ നടക്കും. പ്രവേശന റാങ്ക് ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ഥികള്‍ക്കും ഇതുവരെ പോളിടെക്നിക് പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ട്‌സില്‍ നിര്‍ദ്ദേശിച്ച ഫീസുമായി രക്ഷകര്‍ത്താവിനൊപ്പം എത്തണം. പെണ്‍കുട്ടികള്‍ക്ക് താമസത്തിന് സര്‍ക്കാര്‍ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.polyadmission.org ഫോണ്‍: 04868 234082, 9747963544, 9497282788, 9496767138.

date