Skip to main content

വിദ്യാർഥികൾക്ക്  ഓണാശംസ കാർഡ് മത്സരം

 

മാലിന്യമുക്തം നവകേരളം പ്രചാരണത്തിന്റെ ഭാഗമായി "ഈ ഓണം വരുംതലമുറയ്ക്ക് എന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് ഓണാശംസ കാർഡ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു.

സംസ്ഥാന ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ യു പി, ഹൈസ്കൂൾ  വിദ്യാർഥികൾക്കു പങ്കെടുക്കാം. മികച്ച മൂന്ന് കാർഡുകൾക്ക് സംസ്ഥാന ശുചിത്വമിഷനും ജില്ലയിലെ മികച്ച മൂന്ന് കാർഡുകൾക്ക് ജില്ലാ ശുചിത്വ മിഷനും സമ്മാനങ്ങൾ നൽകും. സംസ്ഥാനത്തിൽ 10000, 7000, 5000 എന്നിങ്ങനെയും ജില്ലാ തലത്തിൽ 5000, 3000, 2000 എന്നിങ്ങനെയുമാണ് സമ്മാനത്തുക. പ്രകൃതി സൗഹൃദ സഞ്ചി പ്രോത്സാഹന സമ്മാനമായും നൽകും.

വിദ്യാർഥികൾ പ്രകൃതി സൗഹ്യദ വസ്തുക്കൾകൊണ്ട് കാർഡുണ്ടാക്കി ഓണാവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനം സ്കൂളിൽ ഏൽപ്പിക്കണം. യു.പി, എച്ച്.എസ് തലത്തിൽ മികച്ച മൂന്ന് കാർഡുകൾ തിരഞ്ഞെടുത്ത് സ്കൂൾ അധികൃതർ ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ സെപ്റ്റംബർ 5 ന് മുമ്പായി നൽകണം.

date