Skip to main content

ഉത്സവബത്ത അനുവദിച്ചു

 

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓണത്തോടനുബന്ധിച്ച് ആശുപത്രി വികസന സമിതി യുടെയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും  കീഴിൽ ജോലി ചെയ്യുന്ന കരാർ, ദിവസവേതന ജീവനക്കാർ എന്നിവർക്കുള്ള ഉത്സവബത്ത അനുവദിച്ചു.

ആശുപത്രി വികസന സമിതി വിഭാഗത്തിലെ 200 ദിവസങ്ങൾ പൂർത്തീകരിച്ച 187 ജീവനക്കാർക്ക് 4000/- രൂപയും, ആറു ജീവനക്കാർക്ക് 2750/- രൂപയുമാണ് നൽകുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ജോലിചെയ്യുന്ന ആറു മാസം പൂർത്തീകരിച്ച 15 കരാർ  ജീവനക്കാർക്ക്  2750/-രൂപയും,ആറു മാസം പൂർത്തീകരിച്ച  52 ദിവസ വേതന ജീവനക്കാർക്ക് 1210/ രൂപയുമാണ് നൽകുന്നത്.

date