Skip to main content

മഹിളാ മന്ദിരത്തിൽ ഓണം ആഘോഷിച്ച് ജില്ലാ കളക്ടർ

 

 വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ഗവ.  മഹിളാ മന്ദിരത്തിലെ ജീവനക്കാരോടൊപ്പം ഓണം ആഘോഷിച്ച് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. മഹിളാ മന്ദിരത്തിലെ ഓണാഘോഷ പരിപാടികൾ കളക്ടർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓണസദ്യ വിളമ്പി നൽകി കളക്ട്റും അസിസ്റ്റന്റ് കളക്ടർ നിഷാന്ത് നിഹാരയും അന്തേവാസികൾക്കൊപ്പം സദ്യ കഴിച്ചു.

 ഓണാഘോഷത്തിനോടനുബന്ധിച്ച് കലാപരിപാടികളും, മത്സര പരിപാടികളും നടന്നു. ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ അധ്യക്ഷത  വഹിച്ചു, വാർഡ് കൗൺസിലർ ഡോ. ഷൈലജ, സബ്ജഡ്‌ജും ഡിഐഎൽഎസ്എ സെക്രട്ടറിയുമായ ആർ.രഞ്ജിത്ത് കൃഷ്ണൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ്‌, ബി.പി. എൽ.സി ചീഫ് മാനേജർ വിനീത് വർഗീസ്, മഹിളാലയം സൂപ്രണ്ട് മഞ്ജു ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.

date