Skip to main content

ലാവണ്യം 2023 കലാസന്ധ്യയുമായി ജില്ലാഭരണകൂടവും ഡിറ്റിപിസിയും

 

ഓണാഘോഷ പരിപാടികൾക്ക്  27ന് തുടക്കം

 

 

 ഓണാഘോഷത്തിന് പൊലിമ കൂട്ടാൻ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഡിറ്റിപിസിയുടേയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾ.കലാസന്ധ്യയുടെ നിറവും താളമേളങ്ങളുമായി നിറപ്പകിട്ടാർന്ന അഞ്ചു ദിവസങ്ങളാണ് ഇക്കുറി  ഒരുക്കിയിരിക്കുന്നത്. “ലാവണ്യം 2023 എന്ന പേരിലാണ് ജില്ലയുടെ ഓണാഘോഷം നടക്കുക . ആഗസ്റ്റ് 27ന് എറണാകുളം ദർബാർ ഹാളിലെ വേദിയിൽ പരിപാടി ഉദ്ഘാടനം ചെയ്യും.

പതിവിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ വേദികൾക്കു പുറമെ ജില്ലയിൽ വ്യാപിച്ച് കിടക്കുന്ന വേദികളാണ് ഇത്തവണ ലാവണ്യ ത്തെ ശ്രദ്ധേയമാക്കുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് മാറ്റേകും വിധം 15 വേദികളിലാണ് ലാവണ്യം അരങ്ങേറുക. എറണാകുളം ദർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയം മുഖ്യ വേദിയാകുന്നതിന് പുറമെ  ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പെട്ട 15 വേദികളായ ഫോർട്ട് കൊച്ചി, കോലഞ്ചേരി, കോതമംഗലം, പെരുമ്പാവൂർ, പള്ളുരുത്തി, പാമ്പാക്കുട, വൈപ്പിൻ, കുമ്പളങ്ങി, മൂവാറ്റുപുഴ, കുട്ടമ്പുഴ, വൈലോപ്പിള്ളി പാർക്ക് കലൂർ, കളമശ്ശേരി,  എന്നിവിടങ്ങളിലും ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടക്കും . 36 ലധികം കലാപരിപാടികളാണ് വിവിധ വേദികളിലായി അരങ്ങേറുന്നത്. 

ആഗസ്റ്റ് 27ന് വൈകിട്ട് 6 ന് ദർബാർ ഹാൾ ഓപ്പൺ എയർ തിയേറ്ററിലെ മുഖ്യ വേദിയിൽ ഓണാഘോഷത്തിന് തുടക്കം കുറിക്കും. അന്നേ ദിവസം വൈകുന്നേരം 06:30 ന് വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര  അതിനു ശേഷം തേവര 'തുമ്പപ്പൂ'  നടത്തുന്ന ഓണക്കളി, പ്രശസ്ത കഥകളി കലാകാരിയായ  എസ്.ശശികല നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന കഥകളിയും മോഹിനിയാട്ടവും, പ്രശസ്ത പിന്നണി ഉണ്ണിമേനോന്റെ മ്യൂസിക്കൽ ഷോ എന്നിവ അരങ്ങേറും.

ഉത്രാട ദിനമായ ആഗസ്റ്റ് 28 തിങ്കൾ വൈകുന്നേരം 6ന് ശ്രീപാർവ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും , പെർഫ്യൂം ബാൻഡ് അവതരിപ്പിക്കുന്ന ബാൻഡ് ഷോ എന്നിവ ഉണ്ടായിരിക്കും.

തിരുവോണ ദിനമായ ആഗസ്റ്റ് 29 ചൊവ്വ വൈകീട്ട് 6 ന് താന്തോന്നി തുരുത്ത് ദ്വീപ് നിവാസികളുടെ കൈക്കൊട്ടിക്കളി, തുടർന്ന് അൽ അമീൻ ആർട്ട്സ് അവതരിപ്പിക്കുന്ന സൂഫി ഡാൻസ്, പത്മശ്രീ മട്ടൻന്നൂർ ശങ്കരൻകുട്ടി മാരാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവ അരങ്ങേറുന്നു.

ആഗസ്റ്റ് 30 അവിട്ടം ദിനത്തിൽ വൈകുന്നേരം 6 ന് ഫ്രീഡം ഓൺ വീൽസ് വീൽ ചെയറിൽ ഇരിക്കുന്നവർ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ഷോ, മനോജ് ഗിന്നസ് & ടീം അവതരിപ്പിക്കുന്ന ചിരിമേളം അവതരണം നയാഗ്രാ ഇവന്റ്സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 31 ചതയം ദിനത്തിൽ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ നടക്കും.

തിരുവോണ ദിനമായ ആഗസ്റ്റ് 29ന് രണ്ടാമത്തെ വേദിയായ ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ (വെളി) പ്രശസ്ത നർത്തകിയും, സിനി ആർട്ടിസ്റ്റുമായ  ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന ഡാൻസ് ഷോ നടക്കും.

ആഗസ്റ്റ് 30 അവിട്ടം ദിനത്തിൽ കോഴിക്കോട് ശ്രീനിവാസൻ അവതരിപ്പിക്കുന്ന തീച്ചാമുണ്ടി തെയ്യം ഉണ്ടായിരിക്കുന്നതാണ്.

ആഗസ്റ് 31 ചതയം ദിനത്തിൽ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് ജാസി ഗിഫ്റ് അവതരിപ്പക്കുന്ന മ്യൂസിക്, നൈറ്

തിരുവോണ ദിനമായ ആഗസ്റ്റ് 29ന് രണ്ടാമത്തെ വേദിയായ ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ (വെളി) പ്രശസ്ത നർത്തകിയും, സിനി ആർട്ടിസ്റ്റുമായ 
ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന ഡാൻസ് ഷോനടക്കും.

 ആഗസ്റ്റ് 31ന് 11 മണിക്ക് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ വിവിധയിനം പായസങ്ങൾ പങ്കുവയ്ക്കുന്നു. ഫോർട്ടുകൊച്ചി ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിളിൽ കൊങ്കണി, ഗുജറാത്തി, മറാത്തി, കച്ചി, കേരള പായസങ്ങൾ എന്നിവയാണ്.

മെഗാഷോ, ആഗസ്റ്റ് 24-ന് വിശാഖം ദിനത്തിൽ അയനം നാടക വേദി
 അവനവൻ തുരുത്ത് നാടകം  അവതരിപ്പിക്കും. ആഗസ്റ്റ് 25 അനിഴം ദിനത്തിൽ രാജാസാഹിബ് അവതരിപ്പിക്കുന്ന മെഗാഷോ, ആഗസ്റ്റ് 26ന് ഫൈസ് മുഹമ്മദിന്റെ ഫ്യൂഷൻ ബാന്റ് ഷോ എന്നിവ നടക്കും.

28  ഉത്രാട ദിനത്തിൽ കോതമംഗലം മുനിസിപ്പൽ പാർക്കിൽ മറിമായം ടീം അവതരിപ്പിക്കുന്ന കോമഡി
മെഗാഷോ നടക്കും . സെപ്റ്റംബർ 2ന് പെരുമ്പാവൂർ ടൗൺ ഹാളിൽ അവതരിപ്പിക്കുന്ന മെഗാഷോ ആഗസ്റ്റ് 30 ന് പള്ളുരുത്തി വെളി ഗ്രൗണ്ടിൽ ഭാരത് ഭവൻ എന്ന പേരിൽ  ജമ്മു കാശ്മീർ, പഞ്ചാബ് ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ആസാം, ഒഡീസിയ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളുടെ അവതരണം നടക്കും.

ആഗസ്റ്റ് 26ന് പാമ്പാക്കുട അരീക്കൽ ടൂറിസം സെന്ററിന്റെ ഭാഗമായി കെ. കെ വിജയകുമാർ അവതരിപ്പിക്കുന്ന ചിലമ്പൊലി നാടൻ പാട്ട്, സെപ്റ്റംബർ 3 ന് കൊച്ചിൻ റിതമിക് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ, ആഗസ്റ്റ് 28 വൈപ്പിനിൽ തൃശൂർ ജനനയന അവതരിപ്പിക്കുന്ന മെഗാഫോക്ക് ഈവ് തുടർന്ന് കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്ത്യങ്ങൾ. ആഗസ്റ്റ് 30 ന് മുനമ്പം ബീച്ചിൽ വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടുപുര നടക്കും 

ആഗസ്റ്റ് 26 ന് മുവാറ്റുപുഴ ടൗൺഹാളിൽ ഏയ്ഞ്ചൽ വോയിസിന്റെ ഗാനമേള 27ന്   നാടൻ പാട്ടുകൾ.വെലോപ്പിള്ളി പാർക്ക് തൃക്കണാർ വട്ടം പുലയ സമാജത്തിന്റെ നാട്ടരങ്ങിലെ നാടൻ പാട്ടുകൾ.

ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ആസാം, ഒഡീസിയ, മഹാരാഷ്ട്ര, കരണാടക എന്നീ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളുടെ അവതരണം. അവതരണം ഭാരത് ഭവൻ (സാംസ്കാരിക വകുപ്പ്)

ആഗസ്റ്റ് 26ന് പാമ്പാക്കുട അരീക്കൽ ടൂറിസം സെന്ററിന്റെ ഭാഗമായി വിജയകുമാർ കെ. കെ അവതരിപ്പിക്കുന്ന ചിലമ്പൊലി നാടൻ പാട്ട്. സെപ്റ്റംബർ 3 ന് കൊച്ചിൻ റീതമിക് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ, ആഗസ്റ്റ് 28 വൈപ്പിനിൽ തൃശൂർ ജനനയന അവതരിപ്പിക്കുന്ന മെഗാഫോക്ക് ഈവ് തുടർന്ന് കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്ത്യങ്ങൾ. ആഗസ്റ്റ് 30 ന് മുനമ്പം ബീച്ചിൽ വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടുപുര.

ആഗസ്റ് 26 ന് മുവാറ്റുപുഴ ടൗൺഹാളിൽ ഏയ്ഞ്ചൽ വോയിസിന്റെ ഗാനമേള 27ന്  നാടൻ പാട്ടുകൾ. ആഗസ്റ്റ് 27ന് വൈലോപ്പിള്ളി പാർക്ക് കലൂരിൽ തൃക്കണാർ വട്ടം പുലയ സമാജത്തിന്റെ നാട്ടരങ്ങിലെ നാടൻ പാട്ടുകൾ എന്നിവ നടക്കും.

പനമ്പിള്ളി നഗറിൽ സെപ്റ്റംബർ 9 ന് നേരറിവ് കലാസമിതിയുടെ നാടൻപാട്ട് .

ആഗസ്റ്റ് 25ന് രാവിലെ 11ന് നാടൻപാട്ട് കുട്ടമ്പുഴ, വെള്ളാരം കുത്തിലെ ആദിവാസി സ്ത്രീകളും, പുരുഷൻമാരും കുട്ടികളും അടക്കമുള്ള  500 പേർക്ക് ഓണസദ്യയും, മുതിർന്ന സ്ത്രീകൾക്കും, പുരുഷൻമാർക്കും ഓണക്കോടി വിതരണവും നടക്കും.

ലാവണ്യം 2023 ലേക്ക് എല്ലാ പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.

date