Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം: സംഘാടക സമിതിയായി

നവംബർ 14ന് കണ്ണൂരിൽ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ റബ്‌കോ ഓഡിറ്റോറിയത്തിൽ സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂനിയൻ എംഡി കെ കെ നാരായണൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, മുൻ എം എൽ എമാരായ എം വി ജയരാജൻ, ടി വി രാജേഷ്, കണ്ണൂർ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി മുകുന്ദൻ, തലശ്ശേരി സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി അനിൽ, ജോയിൻറ് രജിസ്ട്രാർ ജനറൽ കണ്ണൂർ വി രാമകൃഷ്ണൻ, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) കണ്ണൂർ കെ പ്രദോഷ് കുമാർ, സംസ്ഥാന സഹകരണ യൂനിയൻ മാനേജിംഗ് കമ്മിറ്റി അംഗം സി വി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. നവംബർ 14 മുതൽ 20 വരെയാണ് അഖിലേന്ത്യാ സഹകരണ വാരാഘോഷം. ഉദ്ഘാടനത്തിന്റെ ഭാഗമായി സെമിനാർ, പൊതുസമ്മേളനം, ഘോഷയാത്ര എന്നിവയുണ്ടാവും.
കോലിയക്കോട് എൻ കൃഷ്ണൻ നായരാണ് സംഘാടക സമിതി ചെയർമാൻ. വൈസ് ചെയർമാൻമാരായി കെ കെ നാരായണൻ, വി വി ബേബി, വി വി സഹദേവൻ, ഇ എൻ രവീന്ദ്രൻ, ലളിത ചന്ദ്രശേഖരൻ, എൻ കെ രാമചന്ദ്രൻ, സി വി ശശീന്ദ്രൻ, കെ ജി വൽസല കുമാരി, കെ ജി സഹദേവൻ, പി മുകുന്ദൻ, ടി അനിൽ എന്നിവരേയും ജനറൽ കൺവീനർമാരായി സംസ്ഥാന സഹകരണ യൂനിയൻ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, ജോയിൻറ് രജിസ്ട്രാർ ജനറൽ കണ്ണൂർ വി രാമകൃഷ്ണൻ എന്നിവരേയും തെരഞ്ഞെടുത്തു. ഇവരടക്കം 125 അംഗ എക്‌സിക്യുട്ടീവ് സമിതി പ്രവർത്തിക്കും.
 

date