Skip to main content

നാഷണല്‍ ലോക് അദാലത്തില്‍ 678 കേസുകള്‍ തീര്‍പ്പാക്കി

ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 678 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 10,32,09,332 രൂപ പിഴയീടാക്കി. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായവര്‍ക്ക് 5,65,15,500 രൂപ നഷ്ടപരിഹാരമായി നല്‍കി. വായ്പാ പരാതിയില്‍ 4,61,74,012 തിരിച്ചടവായി ലഭിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന സ്പെഷ്യല്‍ സിറ്റിങ്ങില്‍ 6480 പെറ്റി കേസുകളിലായി 1,05,04,050 രൂപ പിഴയായി ലഭിച്ചു. അദാലത്തില്‍ ജില്ലാ ജഡ്ജി കെ. അനന്തകൃഷ്ണ നാവട, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. മിഥുന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.

date