Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യ അദാലത്ത്; ചുമതലയുള്ള ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം
അദാലത്ത് ബുധനാഴ്ച്ച മുതൽ
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം പ്രീമെട്രിക്ക് & പോസ്റ്റ്മെട്രിക്ക് (ഫിഷറീസ് ഇ-ഗ്രാന്റ്സ്) വിവിധ സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാത്തത് സംബന്ധിച്ച് 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനായി അദാലത്ത് ബുധനാഴ്ച്ച (സെപ്റ്റംബര്‍ 13) ആരംഭിക്കും.
അദാലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിഷറീസ് സ്കോളര്‍ഷിപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോ/ സ്ഥാപനമേധാവികളോ പങ്കെടുത്ത് ഫിഷറീസ് വിദ്യാഭ്യാസ ആനുകൂല്യ സംബന്ധമായ പരാതികള്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍(മേഖല) അറിയിച്ചു.
എറണാകുളം സലിം അലി റോഡിലെ ഫിഷറീസ് കോംപ്ലക്സ് അവെയര്‍നസ് ഹാളില്‍ നടക്കുന്ന അദാലത്ത് സെപ്റ്റംബര്‍ 16(ശനി) വരെ ഉണ്ടാകും.
date
- Log in to post comments