Skip to main content

ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അദ്ധ്യയനവർഷത്തിലേക്ക് 3 വർഷ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.  പത്താം ക്ലാസ് പാസ്സായവർക്ക് ഒന്നാം വർഷത്തിലേക്കും,   +2 SCIENCE/ VHSE/ ITI / KGCE പാസ്സായ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേയ്ക്  നേരിട്ടും പ്രവേശനം നേടാവുന്നതാണ്.  താല്പര്യമുള്ളവർ രക്ഷകർത്താവുമായി, ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്.  

SC/ST/OEC/OBC(H) വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യവും, ഹോസ്റ്റൽ ഫീസും ലഭിക്കുന്നതാണ്.  മറ്റ് അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9947130573, 9447847816, 9446073146, 9947889441 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date