Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 15 ന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഒന്നാം വര്‍ഷ എം.ടെക് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി/ എസ്.ടി വിദ്യാര്‍ത്ഥികള്‍ ബി.ടെക് പാസായിരിക്കണം. ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്ക്, മറ്റു വിഭാഗങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്ക് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 നകം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും), ആവശ്യമായ ഫീസ് എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447842699, 9633819294, 9497249856, 9446531847
 

date