Skip to main content

കെ.ജി.ടി.ഇ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്സിന് കോഴിക്കോട് സബ് സെന്ററില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിങ് എന്നീ കോഴ്സുകളിലും പ്രവേശനത്തിന് സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/ പട്ടികവർഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിങ് ഡിവിഷനിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0495 2723666, 0495 2356591, 9778751339. ഇ-മെയിൽ: kozhikode@captkerala.com.

date