Skip to main content

അപ്രന്റിസ് നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാണ്ടിക്കാട് പ്രവര്‍ത്തിക്കുന്ന കെ.കരുണാകരന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട, ഐ.ടി.ഐ  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി  ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2780895 .

date