Skip to main content

സംഘാടക സമിതി  യോഗം ഇന്ന്

ചേലക്കര: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.56 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആറ്റൂർ ഗവ. യു.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ഇന്ന് (സെപ്റ്റംബർ 14) വൈകീട്ട് 3 ന് സ്കൂളിൽ ചേരും. മന്ത്രിയുടെ പ്രതിനിധി കെ.കെ. മുരളീധരൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

 മുള്ളൂർക്കര : തൊഴിൽ  വകുപ്പിൽ നിന്ന് ചേലക്കര നിയോജക മണ്ഡലത്തിന് അനുവദിച്ച തൊഴിൽ നൈപുണ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ഇന്ന് (സെപ്റ്റംബർ 14) വൈകീട്ട് 4 ന്  മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. മന്ത്രിയുടെ പ്രതിനിധി കെ.കെ. മുരളീധരൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

date