Skip to main content

ജലസംരക്ഷണ പ്രവര്‍ത്തന മാതൃക പ്രദര്‍ശിപ്പിച്ചു

ആലപ്പുഴ: ജലജീവന്‍ മിഷന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തന മാതൃകയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. എട്ടോളം സ്‌കൂളുകളിലെ എല്‍.പി, യു.പി വിഭാഗം വിദ്യാര്‍ഥികള്‍ നിര്‍മിച്ച മാതൃകകളാണ് പ്രദര്‍ശിപ്പിച്ചത്. 

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പ്രദര്‍ശനം പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആര്‍. ദീപ, ദീപ ജ്യോതിഷ്, അംഗങ്ങളായ ആത്തുക്ക ബീവി, വി. പ്രകാശ്, വി. ആര്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജയകുമാര്‍, ജലജീവന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ തസ്ലീമ നാസര്‍, വി. ദീപ, എസ്. ശില്‍പ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date