Skip to main content

ജാഗ്രതാസഭ രൂപീകരണ യോഗം സെപ്റ്റംബര്‍ 29ന്

ജില്ലയിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മുന്നോടിയായിട്ടാണ് ജാഗ്രതാസഭ രൂപീകരിക്കുന്നത്. ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 29 ന് ഉച്ചക്ക് 2 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date