Skip to main content

സൗജന്യ സംരംഭകത്വ പരിശീലനം

ആലപ്പുഴ: പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്നും തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ സംരഭകത്വ പരിശീലന പരിപാടി നടത്തുന്നു. എറണാകുളം കളമശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ വെച്ചാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 10നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2770534/8592958677, ഇ-മെയില്‍: nbfc.norka@kerala.gov.in, nbfc.coordinator@gmail.com

date