Skip to main content

മാലിന്യ നിക്ഷേപം: 40,000 രൂപ പിഴ ഈടാക്കി

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്-2 ന്റെ നേതൃത്വത്തില്‍ എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ എം.സി.എഫ്, ഗോപാലപുരം ചെക്ക് പോസ്റ്റ്, വണ്ണാമട ജങ്ഷന്‍, നടുപ്പുണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നും നിരോധിത ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങള്‍ കണ്ടെത്തുകയും 40,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ടീം ലീഡര്‍ ആര്‍. രഘുനാഥന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എ. ഷരീഫ്, രാഹുല്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
 

date