Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച മാറ്റി

ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള വിവിധ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ആറിന് നടത്താനിരുന്ന കൂടിക്കാഴ്ച ഒക്ടോബര്‍ 10 ലേക്ക് മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ യോഗ്യത (ഡി.എ.എം.ഇ), ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ എത്തണം. ഫോണ്‍: 0491 2544296
 

date