Skip to main content

സെമിനാര്‍ നടന്നു

ഐ.എച്ച്.ആര്‍.ഡി ഡയറക്ടറേറ്റും ഉന്നതവിദ്യാഭ്യാസവകുപ്പും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായി ഇന്നും നാളെയുമായി (സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്) തിരുവനന്തപുരം ഐ.എം.ജിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവുമായി ബന്ധപ്പെട്ട് കുഴല്‍മന്ദം കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സൃഷ്ടിജനാത്മക നിര്‍മ്മിതബുദ്ധിയും ഭാവി പ്രയോജനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് വിഭാഗം അധ്യാപിക ജി. സുചിത്ര സെമിനാര്‍ അവതരിപ്പിച്ചു.
 

date