Skip to main content

മരം ലേലം ഒക്ടോബര്‍ മൂന്നിന്

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നമ്പര്‍-രണ്ട് ഓഫീസിന്റെ പരിധിയിലെ മൂന്ന് മരങ്ങള്‍ ഒക്ടോബര്‍ മൂന്നിന്  ലേലം ചെയ്യും. പാലക്കാട്-പൊള്ളാച്ചി റോഡില്‍ 11/300 കി. മീറ്ററില്‍ എലപ്പുള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വലതുവശത്ത് മുറിച്ചിട്ട വേപ്പ് മരം രാവിലെ 11 നും ഒലവക്കോട്-ധോണി റോഡില്‍ 0./0.30 കി.മീറ്ററില്‍ നില്‍ക്കുന്ന മഴ മരം ഉച്ചക്ക് രണ്ടിനും പാലക്കാട്-മലമ്പുഴ റോഡില്‍ 6/550 കി.മീറ്ററില്‍ വലത് വശത്ത് ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന് സമീപം നില്‍ക്കുന്ന വാക മരം ഉച്ചക്ക് 12.45 നും ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 500 രൂപയാണ് നിരതദ്രവ്യം.
 

date