Skip to main content

മൂലത്തറ ഡാമില്‍ വാട്ടര്‍ വ്യൂ പാര്‍ക്ക് പദ്ധതിക്ക് ഭരണാനുമതി

ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ പെരുമാട്ടി പഞ്ചായത്തിലുള്ള മൂലത്തറ പാര്‍ക്കില്‍ വാട്ടര്‍ വ്യൂ പാര്‍ക്ക് പദ്ധതിക്ക് ഭരണാനുമതിയായി. മൂലത്തറ റെഗുലേറ്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍, വാട്ടര്‍ വ്യൂ പാര്‍ക്ക്, മറ്റു സൗകര്യങ്ങള്‍, വികസനം എന്നിവ നടത്തുന്നതിനാണ് ഉത്തരവായത്. സി-എര്‍ത്ത് ആര്‍ക്കിടെക് മുഖന തയ്യാറാക്കിയിട്ടുളള 4.99 കൊടി രൂപയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. പാര്‍ട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്റ്റേജ്, അഗ്രികള്‍ച്ചര്‍/റിവര്‍ മ്യൂസിയം, പാര്‍ട്ടി ലോണ്‍, ഫാം പ്രൊഡക്ഷന്‍ ഷോപ്‌സ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റെയിന്‍ ഷെല്‍ട്ടര്‍, പ്രോജക്ടിങ് പ്ലാറ്റ്‌ഫോംസ്, സ്ലോപ്ഡ് ഗാര്‍ഡന്‍ തുടങ്ങിയവ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പദ്ധതി 18 മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

date