Skip to main content

മരുന്നുകൾ വാങ്ങുന്ന രോഗികൾക്ക് പ്രത്യേക ഫാർമസി കൗൺസിലിംഗ് സെന്റർ ആരംഭിച്ചു

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിയുമ്പോൾ മരുന്നിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും രോഗികളുടെ മരുന്നുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിനും രോഗികൾക്കായി കൗൺസിലിംഗ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. രോഗി സൗഹാർദപരമായ അന്തരീക്ഷത്തിൽ ഫാർമസി കൗണ്ടറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ സെൻറർ രോഗികൾക്ക് ഏറെ പ്രയോജനകരമാണ്. മരുന്നുകൾ വാങ്ങി പോകുന്ന രോഗിക്ക് ഉണ്ടാകുന്ന സംശയങ്ങൾ തീർക്കുന്നതിനും, മരുന്നിൻ്റെ ഡോസേജ്, കഴിക്കുന്ന രീതികൾ, മരുന്നിന്റെ പാർശ്വ ഫലങ്ങൾ, എടുക്കേണ്ട മുൻകരുതലുകൾ എന്നിവയും രോഗിക്ക് മനസിലാക്കി കൊടുക്കുന്നു. ഫാർമസിസ്റ്റുകൾ രോഗികളുടെ മരുന്ന് ഉപയോഗ രീതിയും ചരിത്രവും ചോദിച്ചു മനസ്സിലാക്കുന്നത് വഴി രോഗിയുടെ മരുന്ന് ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അത് ഡോക്ടറെ അറിയിക്കുന്നതിനും സാധിക്കുന്നു.
 

date