Skip to main content

വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് ഡിവിഷനില്‍ റെയില്‍വേ എഞ്ചിനീയറിംഗ് ഗേറ്റില്‍, ഗേറ്റ് കീപ്പേഴ്‌സ് ആയി ജോലി ചെയ്യാന്‍  വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുറഞ്ഞത് 15 വര്‍ഷം മിലിറ്ററി സര്‍വീസുള്ളവരും എസ് എസ് എല്‍ സി  അല്ലെങ്കില്‍ ആര്‍മി തത്തുല്യ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉള്ളവരും  ഒക്ടോബര്‍ 20ന് 50 വയസ്സ് തികയാത്തവരുമായിരിക്കണം. താല്പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാര്‍  സ്വയം സാക്ഷ്യപ്പെടുത്തിയ വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പെയ്‌മെന്റ് ഓര്‍ഡര്‍, എസ് എസ് എല്‍ സി അല്ലെങ്കില്‍ ആര്‍മി തത്തുല്യ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്ന മാതൃക അപേക്ഷ എന്നിവയോടൊപ്പം ഒക്ടോബര്‍  16നകം  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2 422239

date