Skip to main content

വാഴവിത്തുകൾ വിതരണം ചെയ്തു

 

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഏത്തവാഴവിത്തുകളുടെ വിതരണം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായി. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. 2.56 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 16 രൂപ നിരക്കിൽ 16,000 വാഴവിത്തുകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിത്സൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date