Skip to main content

അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം. യോഗ്യത അക്കൗണ്ടന്റ് ബി.കോം, അസി.കോ-ഓര്‍ഡിനേറ്റര്‍ ബിരുദം, ട്രൈബല്‍ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വയനാട് ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. മാനന്തവാടി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്രായപരിധി 20 നും 35 നും മദ്ധ്യേ. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പദ്ധതി പ്രദേശത്തു താമസിക്കുന്നവര്‍ക്കും മുന്‍ഗണന, ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്്മുന്‍ഗണന. ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ  സെക്രട്ടറി,പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സന്റെ, സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ, സെക്രട്ടറിയുടെ മേലൊപ്പോടുകൂടി അപേക്ഷ നവംബര്‍ 15  നകം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122 എന്ന വിലാസത്തില്‍ തപാലായോ നല്‍കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ 200/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ ഭിന്നശേഷി/ ട്രാന്‍സ്ജെന്റര്‍/എസ്.സി/എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  ഉള്ളടക്കം ചെയ്യണം. ഫോണ്‍ 04936 299370, 04936206589.

 

date