Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടൻമാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന്  കോഴിക്കോട്‌ യു എൽ സി സി എസ്  സൈബർ പാർക്കിൽ ഗ്രാഫിക് ഡിസൈനിംങ്ങിൽ  സൗജന്യ  തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നു. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള താത്പര്യമുള്ള വിമുക്തഭടൻമാരും ആശ്രിതരും അവരുടെ ബയോഡാറ്റ ഒക്ടോബർ  31 ന്  വൈകിട്ട് അഞ്ച് മണിക്കകം kkdzswo@gmail.com ൽ അയക്കണം. ഫോൺ: 0495- 2771881
 

date