Skip to main content
അഴീക്കോട് മണ്ഡലം നവകേരള സദസ്സ് സംഘാടകസമിതി ഓഫീസ് സിനിമാതാരം സന്തോഷ്‌ കീഴാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

അഴീക്കോട് മണ്ഡലം നവകേരള സദസ്: സംഘാടക സമിതി ഓഫീസ് തുറന്നു

അഴീക്കോട് മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചിറക്കല്‍ സഹകരണ ബാങ്ക് കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  പി ശ്രുതി (ചിറക്കല്‍), കെ അജീഷ് (അഴീക്കോട്), എ വി സുശീല (പാപ്പിനിശ്ശേരി), എ ഡി എം കെ കെ ദിവാകരന്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, സംഘാടക സമിതി കണ്‍വീനര്‍ ഡി ജെ അരുണ്‍, മുന്‍ എം എല്‍ എ എം പ്രകാശന്‍ മാസ്റ്റര്‍, പി ചന്ദ്രന്‍, എം ഹരികൃഷ്ണന്‍ മാസ്റ്റര്‍, കെ നാരായണന്‍, അരക്കന്‍ ബാലന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date