Skip to main content

വിജിലന്‍സ് വാരാചരണം: പ്രദര്‍ശന ബോധവത്കരണ പരിപാടിക്ക് തുടക്കം

വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ (സി ബി സി), സംസ്ഥാന വനിത ശിശു വികസന വകുപ്പ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മാടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശന ബോധവത്കരണ പരിപാടിക്ക് തുടക്കമായി.
എരിപുരം മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് പി സി സി  മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പരിപാടി എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി ബി സി ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ മാത്യു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് എ എസ് ഐ ഇ വി ജയശ്രീ, ജില്ലാ വ്യവസായ കേന്ദ്രം സംരംഭ വികസന എക്‌സിക്യുട്ടീവ് പി മിഥുന്‍ രാജ് എന്നിവര്‍ ക്ലാസ്സെടുത്തു. സി ബി സി ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ എസ് ബാബുരാജന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ എ സന്ധ്യാകുമാരി, ടി കെ ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വം, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ  വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രദര്‍ശനം, ആധാര്‍ തിരുത്തല്‍ സേവനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ  പരിപാടി ചൊവ്വാഴ്ച സമാപിക്കും.

date