Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

മലപ്പുറം വിദ്യഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി പാസായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ വിദ്യഭ്യാസ ഓഫീസിൽ വിതരണം ആരംഭിച്ചതായി ജില്ലാ വിദ്യഭ്യാസ ഓഫീസർ അറിയിച്ചു. പരീക്ഷാർഥികൾ ഹാൾടിക്കറ്റിന്റെ പകർപ്പുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഫോൺ: 0483 2734826.

date