Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നിന്നും വിവിധ പെൻഷനുകൾ സ്വീകരിക്കുന്നവർ 2024 വർഷത്തിൽ പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് നവംബർ ഒന്ന് മുതൽ ഡിസംബർ 31നകം ഹാജരാക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവയിൽ മാറ്റം വന്നവർ നിർബന്ധമായും ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി ഹാജരാക്കണം. സാന്ത്വന ധനസഹായം ലഭിക്കുന്നവരിൽ നിന്നും (മൈനറായ കുട്ടികൾ ഒഴികയുള്ളവർ) പുനർ വിവാഹം ചെയ്തിട്ടില്ലായെന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണെന്നും മലപ്പുറം ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.

date