Skip to main content

ഭക്ഷ്യകമ്മീഷന്‍ വിജിലന്‍സ് സമിതി യോഗം  ഭക്ഷ്യ ഭദ്രതാ നിയമം: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും

2013ലെ ഭക്ഷ്യ ഭദ്രതാ നിയമത്തെക്കുറിച്ചും വിജിലന്‍സ് സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം പി വസന്തത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ ആറിന് ബോധവല്‍ക്കരണ പരിപാടി നടത്തുമെന്ന് എ ഡി എം കെ കെ ദിവാകരന്‍ അറിയിച്ചു.
2009ലെ ബിപിഎല്‍ പട്ടിക കാലോചിതമായി പരിഷ്‌കരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് വിജിലന്‍സ് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബിപിഎല്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ജില്ലയിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമാണ് ഭക്ഷ്യ കമ്മീഷന്‍ വിജിലന്‍സ് സമിതി പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം സുള്‍ഫിക്കര്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഇ കെ പ്രകാശന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date