Skip to main content

ക്ഷേമനിധി വിഹിതം അടക്കണം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉടമകൾ ക്ഷേമനിധി വിഹിതം അടക്കണമെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
എല്ലാ വാണിജ്യ വാഹന ഉടമകളും വാഹന നികുതി അടക്കുന്നതിന് മുമ്പ് ക്ഷേമനിധി വിഹിതം അടക്കണം. അല്ലാത്തപക്ഷം പലിശസഹിതം ക്ഷേമനിധി കുടിശ്ശിക അടക്കേണ്ടിവരും. ബോർഡ് ഇ-പേയ്മെന്റ് പോർട്ടൽ മുഖേന അക്ഷയ, സി.എസ്.സി, സൗത്ത് ഇന്ത്യൻ ബാങ്ക്, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ നേരിട്ട് ജില്ലാ ഓഫീസുകൾ മുഖേന കാർഡ് സൈ്വയ്പ് വഴിയോ കുടിശ്ശിക അടക്കാം.

date