Skip to main content

ജില്ലാ റസ്ലിങ് ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ റസ്ലിങ് അസോസിയേഷന്റെ നേത്യത്വത്തിൽ 2023-24 വർഷത്തെ ജില്ലാ റസ്ലിങ് ചാമ്പ്യൻഷിപ്പ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ മലപ്പുറം ഇന്ദിര പ്രിയദർശിനി ഹാളിൽ നടക്കും. ഫ്രീസ്‌റ്റൈൽ, ഗ്രീക്കോ റോമൻ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും വുമൺസ് റസ്‌ലിങ് വിഭാഗത്തിൽ പെൺകുട്ടികൾക്കും മത്സരം നടത്തും. സബ്ജൂനിയർ (അണ്ടർ-17), ജൂനിയർ (അണ്ടർ-20), അണ്ടർ 23, സീനിയർ എന്നീ വിഭാഗങ്ങലിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.  പങ്കെടുക്കുവാൻ താത്പര്യമുള്ളവർ രജിസ്‌ട്രേഡ് ക്ലബ് അഥവാ സ്ഥാപനങ്ങൾ മുഖേന ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ഫോട്ടോ എന്നിവ സഹിതം നവംബർ ഒന്നിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9895802441.

 

date