Skip to main content
നവകേരള സദസ്സ്; സ്ഥലം സുരക്ഷാ സംഘം പരിശോധന നടത്തി

നവകേരള സദസ്സ്; സ്ഥലം സുരക്ഷാ സംഘം പരിശോധന നടത്തി

കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വേദിയായ പി വെമ്പല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജ് ഗ്രൗണ്ടും പരിസരവും പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കാനും സബ് കലക്ടര്‍  മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ ഉന്നത വിദഗ്ധര്‍ സ്ഥലം പരിശോധന നടത്തി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, അഡീഷണല്‍ എസ് പി തൃശ്ശൂര്‍ റൂറല്‍ പ്രതീപ് എന്‍ വേല്‍സ്,  ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍, ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ എ അയ്യൂബ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബില്‍ഡിങ്ങ് പി വി ബിജി, മതിലകം എസ്എച്ച്ഒ എം കെ ഷാജി, മതിലകം എസ് ഐ സി സി വസന്ത്, പ്രിന്‍സിപ്പാല്‍ അസ്മാബി കോളേജ് ഡോ. ബിജു, പ്രൊഫസര്‍ സുമേധന്‍ തുടങ്ങിയവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.

date