Skip to main content
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര ആഭിമുഖ്യം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുന്നു എന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

  വൈജ്ഞാനികമായിട്ടുള്ള അന്വേഷണങ്ങള്‍ നടത്തുന്നതിനും ഗവേഷണ താത്പര്യം വളര്‍ത്തുന്നതിനും ശാസ്ത്ര അഭിമുഖ്യം വളര്‍ത്തുന്നതിനും യുക്തി ബോധം വളര്‍ത്തുന്നതിനും ഉതകുന്ന തരത്തിലാണ് പഠനപ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും മന്ത്രി പറഞ്ഞു. എക്‌സ്പീരിയന്‍ഷ്യല്‍ ലേണിങ്ങിന് ഊന്നല്‍ നല്‍കി കൊണ്ട് പുതിയ ലോകത്തിന് അനുസൃതമായ നിലയില്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കടക്കം മറുപടി കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടു കൊണ്ടു പോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 ഉപജില്ലയിലെ എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളാണ് ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്രമേളയുടെ സമാപന സമ്മേളനം നവംബര്‍ രണ്ടിന് കാറളം വിഎച്ച്എസ്എസില്‍ നടക്കും.

 കാറളം വിഎച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ്  അധ്യക്ഷത വഹിച്ചു. വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സന്ധ്യ ടി എസ്, ഇരിങ്ങാലക്കുട ഉപജില്ല എഇഒ ഡോ. നിഷ എം സി, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, ഇരിങ്ങാലക്കുട ബിആര്‍സി ബിപിസി കെ ആര്‍ സത്യപാലന്‍, വെള്ളാങ്കല്ലൂര്‍ ബിആര്‍സിബിസി ഗോഡ്വിന്‍ റോഡ്രിഗ്‌സ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date