Skip to main content
നീരുറവ്- തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളുടെ നെന്മാറ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി നിര്‍വഹിച്ച് സംസാരിക്കുന്നു.

നീരുറവ്: തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

നീരുറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന തൊഴിലുറപ്പ് പ്രവൃത്തികളുടെ നെന്മാറ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. മേലാര്‍കോട് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീഴുമല, പള്ളിക്കാട്, കല്ലത്താണി നിര്‍ച്ചാല്‍ പുനരുദ്ധാരണ പ്രവൃത്തികളാണ് നടന്നത്. മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷയായി. ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പ്രേംദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ അലി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഷൗജമോള്‍ പി. കോയ, ബ്ലോക്ക് മെമ്പര്‍ പ്രഭാകരന്‍, പഞ്ചായത്തംഗം ഉഷ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date